ജുബിൻ ലാലു ജേക്കബ്  
KERALA

മുൻ കെഎസ്‌യു നേതാവ് ഓടിച്ച കാറിടിച്ച് അപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം മെഡിക്കൽ കോളേജ് റോഡിലൂടെ അലക്ഷ്യമായി കാറോടിച്ച് ഏഴോളം വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മുൻ കെഎസ്‌യു നേതാവ് ജുബിൻ ലാലു ജേക്കബ് ഓടിച്ച കാറിടിച്ച് അപകടം. കോട്ടയം മെഡിക്കൽ കോളേജ് റോഡിലൂടെ അലക്ഷ്യമായി കാറോടിച്ച് ഏഴോളം വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കെഎസ്‌യുവിൽ നിന്ന് ജുബിൻ ലാലു ജേക്കബിനെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന

വാഹനത്തിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. ഇയാൾ സിഎംഎസ് കോളേജ് വിദ്യാർഥിയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഒരു വർഷം മുമ്പേ ജുബിനെ കെഎസ്‌യു പുറത്താക്കിയിരുന്നു.

SCROLL FOR NEXT