KERALA

പേരാമ്പ്രയില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; യുവതിയുടെ ഭര്‍ത്താവും മരിച്ചു

ഗര്‍ഭിണിയായ സോനയുടെ മരണം ഏറെ ദുരൂഹതകള്‍ക്ക് വഴിവച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര കാര്‍ കത്തി മരിച്ച സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു. മരിച്ച സോനക്കൊപ്പം രജിന്‍ ലാലിനും 65%പൊള്ളല്‍ ഏറ്റിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രജിൻ ലാല്‍ ഇന്ന് വൈകിട്ട് 5.30 ഓടുകൂടിയാണ് മരണത്തിന് കീഴടങ്ങിയത്.

ഗര്‍ഭിണിയായ സോനയുടെ മരണം ഏറെ ദുരൂഹതകള്‍ക്ക് വഴിവച്ചിരുന്നു. സോനയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് ആണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്നും പെട്രോളിന്റെ മണം വന്നപ്പോള്‍ അതെന്താണെന്ന് അറിയാന്‍ തിരിഞ്ഞു നോക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു എന്നും രജിന്‍ ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

രജിന്‍ ലാലിന് സോനയുടെ മരണത്തില്‍ പങ്കില്ലെന്ന നിരീക്ഷണത്തില്‍ പൊലീസ് എത്തിയിരുന്നു. തീ പടര്‍ന്ന ഉടനെ രജിന്‍ ലാല്‍ ഡോര്‍ തുറന്ന് പുറത്ത് ചാടിയെങ്കിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. മാത്രമല്ല, അന്വേഷണത്തില്‍ യുവതി പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി വരുന്ന ചിത്രവും പുറത്തുവന്നിരുന്നു.

SCROLL FOR NEXT