KERALA

അകത്ത് രക്തക്കറ.. പുറത്ത് വസ്ത്രങ്ങള്‍; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. കാറിനുളളില്‍ രക്ത കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണുളളത്.

പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്നാണ് പൊലീസിന്‍റെ സംശയം. കാറിന്റെ ഉടമ സ്വർണ്ണ വില്പനക്കാരൻ അശോക് യശ്വന്ത എന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT