തീപിടിത്തമുണ്ടായ ചരക്ക് കപ്പൽ Source: News Malayalam 24x7
KERALA

ബേപ്പൂർ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; കപ്പലിൽ 40 ഓളം ജീവനക്കാർ

കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്

Author : ന്യൂസ് ഡെസ്ക്

കേരള തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ തീരത്തിന് സമീപമാണ് അപകടം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്.

40 ഓളം ജീവനക്കാർ കപ്പലിൽ ഉള്ളതായി പ്രാഥമിക വിവരം. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 40 കണ്ടെയ്നറുകള്‍ കടലിൽ പതിച്ചു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായായി ഇന്ന് രാവിലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് ഷിപ്പ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനെത്തും.

SCROLL FOR NEXT