പത്തനംതിട്ട: ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയതിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. അമിത വേഗതയിലാണ് ഓട്ടോ സഞ്ചരിച്ചതെന്ന് എഫ്ഐആറിൽ പരാമർശം ഉണ്ട്. എന്നാൽ പാമ്പിനെ കണ്ടപ്പോൾ ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞത്. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്.
ഓട്ടോയിൽ ആകെ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഏഴുവയസുകാരി ആദിലക്ഷ്മിയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് യദുവിനെ കാണാനില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ പൊലീസും ഫയർ ഫോഴ്സും വീണ്ടും സംഭവസ്ഥലത്ത് എത്തി. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് യദുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.