തിരുവനന്തപുരം: ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി സുരേഷ് സുന്ദരേശൻ മരിച്ചു. മരണകാരണത്തിൽ അവ്യക്ത തുടരുകയാണ്. എംബസി വഴി ഇന്നലെയാണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ആണ് സുരേഷ് ജോലി ചെയ്തിരുന്നത്. അവിടെ ബോംബിങ് മിസൈൽ ശബ്ദം കേട്ടിരുന്നതായി കുടുംബത്തെ അറിയിച്ചിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്ന് വാർഡ് മെമ്പർ ജയലക്ഷ്മി പറഞ്ഞു. ഇന്ന് രാത്രിയോട് കൂടി വിവരം അറിയുമെന്നും ജയലക്ഷ്മി പറഞ്ഞു.
കമ്പനിയിൽ നിന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. എംഎൽഎയും എംപിയും വഴി നോർക്കയിൽ ബന്ധപ്പെട്ടുവെന്നും കുടുംബം കൂട്ടിച്ചേർത്തു.