KERALA

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ

അതേസമയം, സ്വർണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകളില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ. ഹൈക്കോടതിയെ സിബിഐ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ട്. അതേസമയം, സ്വർണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകളിലും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. എസ്‌ഐടി മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ ക്രിസമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

UPDATING....

SCROLL FOR NEXT