ചാണ്ടി ഉമ്മൻ Source: News Malayalam 24x7
KERALA

"കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു"; ഐഎഫ്എഫ്കെ വേദിയിൽ 'പോറ്റിയേ കേറ്റിയേ' പാടി ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം

"ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ പോറ്റിയെ കേറ്റിയെ പാരഡി ഗാനം പാടി ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്, കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ കേന്ദ്രം വിലക്കിയപ്പോൾ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണ്. പാട്ട് പാടിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

SCROLL FOR NEXT