KERALA

"പണിതീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു"; മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം

പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിലാണ് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം

Author : ന്യൂസ് ഡെസ്ക്

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് അം​ഗീകരിക്കാൻ കഴിയില്ല. തർക്കത്തിനില്ല. പ്രതിഷേധം മാത്രമാണ് അറിയിക്കുന്നത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നത് അനിവാര്യമാണ്. അഞ്ചുവർഷമായി ഒന്നും ചെയ്യാത്ത കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷൻ. അതിൽ പിതാവിൻ്റെ പേരിടുന്നത് അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു.

SCROLL FOR NEXT