തൃശൂർ: ചേലക്കര-കോങ്ങാട് സീറ്റുകൾ മുസ്ലീം ലീഗുമായി വെച്ചുമാറാൻ കോൺഗ്രസിൽ ധാരണയായെന്ന് സൂചന. ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജൻ ചേലക്കരയിൽ മത്സരിച്ചേക്കും. കെപിസിസി ജനറൽ സെക്രട്ടറി കെ. തുളസിയെ കോങ്ങാട് സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കെപിസിസി വൈസ് പ്രസിഡൻ്റ് രമ്യ ഹരിദാസും പട്ടികയിലുണ്ട്. കോഴിക്കോട്ടെ ബാലുശേരിയിലാണ് രമ്യ ഹരിദാസിനെ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് കോങ്ങാട് മത്സരിച്ചത്. ഇത്തവണ കോങ്ങാട് സീറ്റ് വേണ്ടെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.