KERALA

"മകന്‍ വാഹനമോടിച്ചത് എന്റെ അറിവോടെയല്ല", ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിയുടെ മൊഴി

17 കാരന്റെ ജാമ്യം റദ്ദാക്കാനും നടപടികളുമായി എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എറണാകുളം ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ലാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കി.

തന്റെ അറിവോടെയല്ല, മകന്‍ വാഹനമെടുത്തത്, താന്‍ ഉറങ്ങാന്‍ കിടന്ന സമയത്താണ് മകന്‍ വാഹനവുമെടുത്ത് പുറത്തേക്ക് പോയതെന്നാണ് ജഡ്ജി നല്‍കിയ മൊഴി.

ഇതിനിടെ വാഹനം ഓടിച്ച പതിനേഴുകാരന്റെ ഇന്‍സ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. 17 കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ജഡ്ജിയെ കൂടി പ്രതിചേര്‍ക്കണമെന്ന് മരിച്ച ജയപാലന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചേരാനല്ലൂര്‍ കേസിലെ 17കാരനായ പ്രതി ലൈസന്‍സ് എടുക്കുന്നത് തടയാനുള്ള നടപടിയുമായും എംവിഡി മുന്നോട്ട് പോകുന്നുണ്ടെന്നാണ് വിവരം. എംവിഡി ആക്ട് പ്രകാരം 25 വയസുവരെ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് എംവിഡി നീക്കം. അപകടമുണ്ടായ വാഹനത്തിന്റെ ആര്‍ സി റദ്ദാക്കാനും നീക്കം നടക്കുന്നുണ്ട്.

SCROLL FOR NEXT