കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും എസ്ഐആര്‍ നടപടികള്‍ പരിശോധിക്കാനുമായാണ് മൂന്ന് ദിനം നീളുന്ന സന്ദര്‍ശനം. വൈകീട്ട് നെടുമ്പാശേരിയിലെത്തിയ ഗ്യാനേഷ് കുമാറിനെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് ഗ്യാനേഷ് കുമാര്‍ കൊച്ചിയിലെ ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ടിലും എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. നാളെയും മറ്റന്നാളുമാണ് ഔദ്യോഗിക പരിപാടികള്‍. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ഡിജിപി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും പുതിയ വോട്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാ കളക്ടറായിരുന്ന ഗ്യാനേഷ്‌കുമാര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയില്‍ എത്തുന്നത്. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് പുനരുദ്ധാരണം നടന്നത് ഗ്യാനേഷ് കുമാര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്താണ്. അത് വീണ്ടും കണ്ടതില്‍ സന്തോഷമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.