പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർ Source: @KeralaGovernor / X
KERALA

സർവകലാശാലകളിലെ ഭരണപ്രതിസന്ധിക്കിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി

അടിയന്തര പരിഹാരം ആവശ്യമുള്ള വിസി നിയമനത്തിൽ അടക്കം ഗവർണറുടെ അടിയന്തര ഇടപെടൽ ഉണ്ടാകാനാണ് സാധ്യത

Author : ന്യൂസ് ഡെസ്ക്

സർവകലാശാലകളിലെ ഭരണപ്രതിസന്ധിക്കിടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു.

കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി, കെടിയു -ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം, സംസ്ഥാനത്തെ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം, നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളുടെ അംഗീകാരം എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. അടിയന്തര പരിഹാരം ആവശ്യമുള്ള വിസി നിയമനത്തിൽ അടക്കം ഗവർണറുടെ അടിയന്തര ഇടപെടൽ ഉണ്ടാകാനാണ് സാധ്യത.

SCROLL FOR NEXT