കപ്പല്‍ അപകടം കേരളത്തെ വലിയ തോതില്‍ ആശങ്കയിലാക്കി. വിവരം ലഭിച്ചയുടനെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
643 കണ്ടെയ്‌നറുകള്‍ ആണ് ഉണ്ടായിരുന്നത്. നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്ന് അനുമാനം. 54 കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലായി അടിഞ്ഞു.
തീരങ്ങളില്‍ സര്‍ക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീരത്തിന്റെ സംരക്ഷണം പ്രധാനമാണ്. അതിന് നാം മുന്നിട്ടിറങ്ങണം. പൊലീസ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, എസ്‍പിസി തുടങ്ങി വളണ്ടിയര്‍മാരെ പ്ലാസ്റ്റിക് പെല്ലറ്റ് അടിഞ്ഞ തീരങ്ങളില്‍ നിയോഗിച്ചു.
കപ്പല്‍ പൂര്‍ണമായും കേരള തീരത്ത് നിന്ന് മാറ്റണമെന്ന് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാലിന്യം കൈകാര്യം ചെയ്യാന്‍ മാര്‍ഗരേഖ തയ്യാറാക്കി.
തീര പ്രദേശനങ്ങളില്‍ ഉണ്ടായ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്തു. തീരദേശവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ തീരുമാനം. പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ഓരോ കുടുംബത്തിന് 1000 രൂപയും 6 കിലോ സൗജന്യ റേഷനും നൽകും.
കപ്പല്‍ കണ്ടെത്താന്‍ സോണാര്‍ സര്‍വേ ഇന്ന് ആരംഭിക്കും. കപ്പല്‍ മുങ്ങിയ സ്ഥലം കൃത്യമായി കണക്കാക്കിയ ശേഷം ബോയ ഇട്ട് അടയാളപ്പെടുത്തും. അതിന് ശേഷം ബാക്കിയുള്ള സ്ഥലത്ത് മത്സ്യബന്ധനം അനുവദിക്കുന്നത് പരിഗണിക്കും.
പ്ലാസ്റ്റിക്കോ എണ്ണയോ തീരത്തടിഞ്ഞാല്‍ മാര്‍ഗനിര്‍ദേശം പാലിച്ച് വൃത്തിയാക്കണം. കടലില്‍ ഒഴുകി നടക്കുകയോ വലയില്‍ കുടുങ്ങുകയോ ചെയ്യുന്ന വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കയറ്റരുത്.
മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ല. കാത്സ്യം കാര്‍ബൈഡ് അപകടമല്ല. വലിയ രീതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അത്തരം പ്രചരണങ്ങളുടെ വലയില്‍ വീഴരുത്.
കാത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ക്ക് ഭാരം കൂടുതലാണ്. ആ കണ്ടെയ്‌നറുകള്‍ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയിട്ടുണ്ടാകും. നിലവില്‍ 20 കണ്ടെയ്‌നറുകള്‍ കസ്റ്റംസിന് കൈമാറി.
നഷ്ടപരിഹാരം കണക്കാക്കാനായി നോഡല്‍ ഓഫീസറായി അനീഷ് ജോസഫിനെ നിയോഗിച്ചു.
കപ്പലിലെ ഇന്ധന അറിയിലുള്ള ഇന്ധനം ജൂൺ മൂന്നിന് വിദഗ്ധര്‍ പുറത്തെടുക്കും.
ജലാശയങ്ങില്‍ ജലനിരപ്പ് ഉയരുന്നു. കുളിക്കാനിറങ്ങുന്നവരും മറ്റും ശ്രദ്ധപുലര്‍ത്തണം. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങള്‍, പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ബന്ധു വീടുകളിലേക്കോ ക്യാംപുകളിലേക്കോ മാറണം.
സംസ്ഥാന ദുരന്ത നിവാരണ നിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് തുടരും പഞ്ചായത്ത് തലത്തില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കും.
സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളെ വിന്യസിക്കും.
സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളെ വിന്യസിക്കും. 59 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടായേക്കാം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരെ ബന്ധപ്പെടണം. പുലര്‍ച്ചെ ജോലിക്ക് ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്ത് പോകരുത്.
വിദ്യാലയങ്ങള്‍ ജൂണ്‍ രണ്ടിന് തുറക്കും
വിദ്യാലയങ്ങള്‍ ജൂണ്‍ രണ്ടിന് തുറക്കും. സ്‌കൂള്‍ സുരക്ഷ, കുട്ടികളുടെ സുരക്ഷ, യാത്ര സുരക്ഷ തുടങ്ങിയവ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. പണി നടക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ മറച്ചു കെട്ടണം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ നിന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. സർട്ടിഫിക്കറ്റുള്ള സ്‌കൂളുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. സ്‌കൂളിന് അടുത്തുള്ള വെള്ളക്കെട്ടുകള്‍ ജലാശയങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളിൽ സുരക്ഷാ ഭിത്തിയും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിക്കണം. ഇഴ ജന്തുക്കള്‍ കയറി ഇരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം. സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.
കുടിവെള്ള ടാങ്ക്, കിണറുകള്‍ തുടങ്ങിയവ നിര്‍ബന്ധമായും ശുചീകരിച്ച് അണു വിമുക്തമാക്കണം. പാചകപ്പുരയും ശുചീകരിച്ച് അണുവിമുക്തമാക്കണം. വനം തോട്ടം മേഖലയിലെ നടവഴിയിലെ കുറ്റിക്കാടുകള്‍ വെട്ടി മാറ്റണം. വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ സംരക്ഷണ വേലികള്‍ ഉറപ്പാക്കണം.
കുട്ടികളുടെ ബസ് യാത്രയില്‍ സുരക്ഷ ഉറപ്പാക്കണം. കുട്ടികളോട് മാന്യമായി പെരുമാറണം. ഇറങ്ങുന്നതിനു കയറുന്നതിനും ആവശ്യമായ സമയം നല്‍കണം. സ്‌കൂള്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി. എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണം.
സര്‍ക്കാര്‍ വാര്‍ഷിക പരിപാടികള്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ വേദികളായി. പ്രകടന പത്രികയിലെ വലിയൊരു ശതമാനം വാഗ്ദാനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി. ബാക്കിയുള്ളവയും നടപ്പിലാക്കും.
കേരളം അഭൂതപൂര്‍വമായ വളര്‍ച്ചയില്‍. ജനക്ഷേമ വികസനം മുന്നോട്ടുവെച്ചാണ് കേരളം ലോകത്തിന് മാതൃകയായത്. പ്രതിപക്ഷത്തിന് സര്‍ക്കാരിനോട് നിഷേധാത്മക സമീപനം. ഏത് വികസന പദ്ധതിയെയും എതിര്‍ക്കുന്നു. കേരളം തകരുമെന്ന് ആവേശപൂര്‍വ്വം പ്രചരിപ്പിച്ചവരുണ്ട്. എന്നാല്‍ മുന്നേറുകയാണ് ചെയ്തത്. ജനപക്ഷ വികസന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.
മനുഷ്യ വന്യജീവി സംഘര്‍ഷം: കാട്ടുപന്നി മാത്രമല്ല ഭീഷണി. ഭീഷണിയാകുന്ന മറ്റു മൃഗങ്ങളെ നിലവില്‍ തൊടാന്‍ സാധിക്കില്ല. വിഷയത്തില്‍ അനാവശ്യമായ തെറ്റിദ്ധാരണ രാഷ്ട്രീയ ഉദ്ദേശത്തോടെ പരത്തുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പ്രചരിപ്പിക്കുന്നു. വസ്തുത പരിശോധിക്കാന്‍ ആരും തയ്യാറാകുന്നില്ല. കേന്ദ്ര നിയമമാണ് തടസ്സം.
നമ്മുടെ രാജ്യത്ത് മാത്രമുള്ള പ്രതിഭാസം. ഭേദഗതി ചെയ്യാന്‍ സംസ്ഥാനത്തിന് കഴിയില്ല. നിയമനിര്‍മാണത്തിന് പിന്നില്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാട്ടിലെ ജീവികള്‍ പറയാനിടയില്ല എന്ന് മുഖ്യമന്ത്രിയുടെ മറുപടി.
ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥി ഉണ്ടാകും. പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പി.വി. അന്‍വറിനെ കറിവേപ്പില പോലെ കളഞ്ഞല്ലോ എന്നും മുഖ്യമന്ത്രി.
ജൂണ്‍മാസം ആദ്യം നിധിന്‍ ഗഡ്ഗരിയെ കാണാന്‍ ശ്രമിക്കും. ദേശീയപാത ഇതോടെ അവസാനിച്ചെന്ന് കരുതേണ്ട. ഇതൊക്കെ നിര്‍മാണത്തില്‍ വരുന്ന തകരാറുകള്‍. പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്തിനുണ്ട്.