റിപ്പോർട്ടർ ചാനലിലെ പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി 
KERALA

"വാർത്താസംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല"; റിപ്പോർട്ടർ ചാനലിലെ പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി

എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റിപ്പോർട്ട് ടിവി ആസ്ഥാനത്ത് നടന്ന റെയ്ഡ് നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വാർത്താസംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല. റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഐടി അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ്. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസുൻ്റേതാണെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടതു കാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിരവധി നടപടി ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായുള്ള കേസും റെയ്ഡും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തിൽ പിണറായിയും റിയാസും നൽകുന്നത് പരസ്പര വിരുദ്ധ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT