പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി നേരിട്ട് കണ്ടു. വനത്തിനുള്ളിലെ മണ്ണിടിച്ചിലാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുഴകളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ പത്തനംതിട്ടയ്ക്കാവും മുൻതൂക്കം നൽകുക. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷണവിതരണത്തിന് കൂടുതൽ ഹെലികോപ്റ്റർ ഉപയോഗിക്കും. ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരും കളക്ടറും ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവല്ലയിലാണ് സ്ഥിതികൾ ഗൗരവകരമായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.