KERALA

അച്ഛൻ എലിവിഷം നൽകിയ ആറ് വയസുകാരി മരിച്ചു; മൂത്ത സഹോദരൻ ചികിത്സയിൽ

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി മുത്തു ഇന്നലെ പിടിയിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിൻ്റെ മകൾ ഋതികയാണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കൾക്ക് വിഷം കൊടുത്തത്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇന്നലെ പിടിയിലായിരുന്നു.

കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷം തമിഴ്‌നാട് സ്വദേശി മുത്തുവും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ആറും, ഏഴും വയസുള്ള കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷമാണ് തമിഴ്‌നാട് സ്വദേശി മുത്തു ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കഴിയവെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്.

SCROLL FOR NEXT