പ്രതീകാത്മക ചിത്രം Source: Meta AI
KERALA

ഒൻപതാം ക്ലാസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചു; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കൗൺസിലിങ്ങിലാണ് സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച വിവരം ഒൻപതാം ക്ലാസുകാരി തുറന്നുപറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ അറിയിച്ചു.

സ്കൂളിലെ കൗൺസിലിങ്ങിലാണ് സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച വിവരം ഒൻപതാം ക്ലാസുകാരി തുറന്നുപറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. സ്കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

SCROLL FOR NEXT