ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചിന്താ ജെറോമിൻ്റെ പേര് നിർദേശിച്ച് എം.വി. ഗോവിന്ദൻ. എം. വിജിൻ സംസ്ഥാന സെക്രട്ടറിയും രാഹുൽ ട്രഷററുമാകുമെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.
അതേസമയം, ജനാധിപത്യ വിരുദ്ധമായ നടപടിയാണ് എം.വി. ഗോവിന്ദൻ സ്വീകരിക്കുന്നതെന്ന് എം. ഷാജർ ആരോപിച്ചു. എന്താണ് ഷിജു ഖാൻ്റെ അയോഗ്യതയെന്നും എം. ഷാജർ ചോദിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷനിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെ രൂക്ഷ വിമർശനം ഉയർന്നു. ഏകപക്ഷീയ തീരുമാനം എടുത്തെന്നാണ് വിമർശനം. പാർട്ടി സെക്രട്ടറിയേറ്റ് അറിയാതെ ഭാരവാഹികളുടെ പ്രായപരിധി 38 ആക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു എന്നാണ് വിമർശനം. ഭാരവാഹികൾ ആകാൻ സാധ്യതയുള്ള നേതാക്കളെ വെട്ടാനാണ് പ്രായപരിധി കുറച്ചതെന്നും വിമർശനം ഉയർന്നു.