ചിറ്റയം ഗോപകുമാർ 
KERALA

ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

സംഘടന നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെയും ജില്ലാ കൗൺസിൽ ഉൾപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. സംഘടന നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെയും ജില്ലാ കൗൺസിൽ ഉൾപ്പെടുത്തി.

എ.പി. ജയനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയ വിഷയത്തെചൊല്ലി നേരത്തെ കോന്നി മണ്ഡലം സമ്മേളനം നിർത്തിവെച്ചിരുന്നു. ജയനെ മാറ്റിയതോടെ ജില്ലയിലെ സിപിഐയുടെ സംഘടനാപരമായ കെട്ടുറപ്പ് നഷ്ടപ്പെട്ടതായി അംഗങ്ങൾ പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്നത്തിന് സമവായമായത്.

SCROLL FOR NEXT