സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയുടെ പ്രസംഗം വിവാദത്തിൽ. സമസ്ത മുൻ വൈസ് പ്രസിഡൻറ് സി.എം. അബ്ദുള്ള മുസ്ലിയാരുടെ (ചെമ്പരിക്ക ഖാസി) മരണത്തിലെ രഹസ്യങ്ങൾ പുറത്തുപറയുമെന്നാണ് അദ്ദേഹം പൊതുപരിപാടിയിൽ പ്രസംഗിക്കവെ ഭീഷണി മുഴക്കിയത്.
സമസ്തയിലെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഹക്കീം ഫൈസിയുടെ പരാമർശം. "വല്ലാതെ കളിച്ചാൽ ഇതൊക്കെ പുറത്തെടുക്കും" എന്ന് ഹക്കീം ഫൈസി ആദൃശേരി വിവാദ പ്രസംഗത്തിൽ പറയുന്നുണ്ട്.
2010 ഫെബ്രുവരി 15ന് സിഎം അബ്ദുല്ല മുസ്ലിയാരെ ചെമ്പരിക്ക കടൽ തീരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.