കൊച്ചി: യുവാവിനെ ആക്രമിച്ച കേസിൽ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിപിഒ നിർമൽ കുമാറിനെതിരെയാണ് നടപടി. മദ്യപിച്ച് മനഃപ്പൂർവ്വം പ്രശ്നം സൃഷ്ടിച്ചു എന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
മുളന്തുരുത്തി സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ജോയൽ നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ വൈകീട്ട് 5.30ന് കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഇരുവരും സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിത്തിരുന്നു. തുടർന്ന് അപകടത്തിൽ മറിഞ്ഞ് വീണ നിർമൽ ജോയലിനെ മഫ്തിയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മർദിച്ചെന്നാണ് പരാതി.