സിസ തോമസ്, കെ. ശിവപ്രസാദ് Source: News Malayalam 24x7
KERALA

കെടിയു, ഡിജിറ്റൽ സർവകലാശാല: താൽക്കാലിക വിസിമാര്‍ക്ക് തുടരാം, വിജ്ഞാപനമിറക്കി രാജ്ഭവൻ 

സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക വിസിമാരെ നിയമിച്ചുള്ള തീരുമാനം പുറത്തുവിട്ടത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെടിയു,ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് ഉത്തരവ് പുറത്തിറക്കി. താൽക്കാലിക വിസിമാർക്ക് തുടരാമെന്നാണ് ഉത്തരവിൽ പറയുന്നത്.

സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും കെ. ശിവപ്രസാദിനെ കെടിയു സർവകലാശാല വിസിയായും നിയമിച്ചു. നിയമനം സംബന്ധിച്ച ഉത്തരവ് രാജ്ഭവൻ ഉത്തരവിറക്കി. രണ്ട് പേരും ഇന്ന് ചുമതലയേൽക്കും. ആറുമാസമാണ് ഇവരുടെ നിയമന കാലവധി.

സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയിരുന്നു. സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക വിസിമാരെ നിയമിച്ചുള്ള തീരുമാനം പുറത്തുവിട്ടത്.

SCROLL FOR NEXT