KERALA

തൃക്കുന്നപ്പുഴയിൽ ഗുണ്ടാ വിളയാട്ടം, തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടമർദനവും; രണ്ട് പേരുടെ നില ഗുരുതരം

മണ്ണാറശാല മഹേഷിന്റെയും പ്രവീൺ പ്രസന്നന്റെയും സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം. മണ്ണാറശാല മഹേഷിന്റെയും പ്രവീൺ പ്രസന്നന്റെയും സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷം. തോക്ക് ചൂണ്ടി ഭീഷണിയും പിന്നാലെ കൂട്ടമർദനവുമുണ്ടായി.

തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് തോക്ക് ചൂണ്ടി രണ്ടാമത്തെ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ഇതോടെ വിഷ്ണുവിന്റെ തലയിൽ രണ്ടാമത്തെ സംഘം മരത്തടികൊണ്ട് അടിച്ചു. പിന്നാലെ രണ്ട് സംഘങ്ങളും തമ്മിൽ കൂട്ടത്തല്ലുണ്ടാകുകയായിരുന്നു. അതിക്രമങ്ങളിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പൊലീസ് പിടിച്ചെടുത്തു.

SCROLL FOR NEXT