തൃശൂർ: ചെറുതുരുത്തിയിൽ വിവാഹത്തിനിടെ സംഘർഷം. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ കല്യാണത്തിന് എത്തിയവരും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. റോഡ് ബ്ലോക്കാകും വിധം വാഹനങ്ങൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
വെട്ടിക്കാട്ടിരിയിൽ വച്ച് വിവാഹത്തിന് എത്തിയ ചെറുപ്പക്കാർ വാഹനത്തിന് സൈഡ് നൽകുന്നതും ആയി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പിന്നീട് ഓഡിറ്റോറിയത്തിൽ എത്തിയ നാട്ടുകാരും വിവാഹ പാർട്ടിയും തമ്മിൽ അടിപിടി ഉണ്ടാവുകയായിരുന്നു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി.