മന്ത്രി വി. ശിവൻകുട്ടി Source: FB/ V. Sivankutty
KERALA

വിവിധ വിഭാഗങ്ങളിൽ സ്കൂളുകൾക്ക് സി.എം. എവര്‍റോളിങ് ട്രോഫി പരിഗണനയില്‍: പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി

എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിൽ സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. എവ‍ർ റോളിംഗ് ട്രോഫി നൽകുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏറ്റവും കൂടുതൽ കുട്ടികളെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കുന്ന സ്‌കൂൾ, ഏറ്റവും കൂടുതൽ കുട്ടികളെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇരുത്തുന്നുന്ന സ്‌കൂൾ, ഏറ്റവും കൂടുതൽ കുട്ടികളെ പ്ലസ് ടുവിന് പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ എന്നീ വിഭാ​ഗങ്ങൾക്കാണ് സി.എം. ട്രോഫി നൽകാൻ പരിഗണനയിലുള്ളതെന്ന് മന്ത്രി അറിയിച്ചു.

എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. എയ്ഡഡ് സ്കൂളിലെ ടീച്ചർമാർക്ക് വീട്ടുജോലിക്ക് കൂടി പോകേണ്ട അവസ്ഥ നിലനിൽക്കുന്നു. വന്നു കണ്ട പല ടീച്ചർമാരും പല പ്രശ്നങ്ങൾ പറഞ്ഞു. അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് മാനേജ്മെൻ്റുകൾ കമ്മിറ്റികൾ ആരംഭിക്കണം. സർക്കാരും ഇതിന് വേണ്ട പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകർക്ക് യൂണിഫോം നൽകുന്ന കാര്യം അധ്യാപക സംഘടന നേതാക്കൾ തീരുമാനിക്കട്ടെയെന്നും മന്ത്രി അറിയിച്ചു.

SCROLL FOR NEXT