Source: News Malayalam 24x7
KERALA

മുഖ്യമന്ത്രി ലഹരിവിരുദ്ധ ദിനാചരണ പരിപാടിയിൽ എത്താൻ വൈകി; വിദ്യാർഥികളെ മഴയത്ത് നിർത്തിയത് ഒരു മണിക്കൂറിലധികം

പത്തരയ്ക്ക് നിശ്ചയിച്ച പരിപാടിക്ക് 11 മണിക്കാണ് മുഖ്യമന്ത്രി എത്തിയത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കവടിയാറിൽ ലഹരിവിരുദ്ധ ദിനാചരണ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്താൻ വൈകിയതോടെ മഴ നനഞ്ഞ് കുട്ടികൾ. കവടിയാർ വിവേകാനന്ദ പാർക്കിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്.

രാവിലെ പത്ത് മണി മുതൽ കുട്ടികളെ മഴയത്ത് നിർത്തി. പത്തരയ്ക്ക് നിശ്ചയിച്ച പരിപാടിക്ക് 11 മണിക്കാണ് മുഖ്യമന്ത്രി എത്തിയത്. ഒരു മണിക്കൂറിലധികം സമയമാണ് കുട്ടികളെ മഴയത്ത് നിർത്തിയത്. കുട്ടികൾ മഴ നനയുമ്പോഴും എക്സൈസ് മന്ത്രി എം. ലിജു പതിനഞ്ച് മിനിറ്റോളം പ്രസംഗം തുടർന്നു.

ഇന്നത്തെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി ആയിരുന്നു കവടിയാറിലേത്. എന്നിട്ടും എത്താൻ വൈകിയതിൻ്റെ കാരണമെന്തെന്നിൽ വ്യക്തതയില്ല.

SCROLL FOR NEXT