Source: Files
KERALA

മിണ്ടാത്തതെന്തേ... 12ാം തവണയും ഇ.ഡി റെയ്ഡിൽ മൗനം തുടർന്ന് മുഖ്യൻ

ഇന്നലെയും ഇന്നും കൂട്ടി പന്ത്രണ്ട് തവണയാണ് ഈ വിഷയത്തിലെ പ്രതികരണം തേടി മാധ്യമങ്ങൾ വി.ഡി. സതീശൻ്റെ മുന്നിലേക്ക് എത്തിയത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ ഉണ്ടായ വലിയ സംഭവം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ ഉണ്ടായ ഇ.ഡി റെയ്ഡും തുടർന്ന് ഉണ്ടായ അതിക്രമങ്ങളും ആയിരുന്നു. സംഭവത്തിലെ പൊലീസ് വീഴ്ചയും നടപടികളെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്ന സിപിഐഎം പ്രതികരണവും പൊതു സമൂഹം ചർച്ച ചെയ്യുമ്പോഴും ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുകയാണ്.

ഇന്നലെയും ഇന്നും കൂട്ടി പന്ത്രണ്ട് തവണയാണ് ഈ വിഷയത്തിലെ പ്രതികരണം തേടി മാധ്യമങ്ങൾ വി.ഡി. സതീശൻ്റെ മുന്നിലേക്ക് എത്തിയത്. ഇന്നലെ ഡൽഹിയിൽ അഞ്ച് തവണയും ഇന്ന് കേരളത്തിൽ ഏഴ് തവണയുമാണ് മാധ്യമങ്ങൾ വി.ഡി. സതീശൻ്റെ പ്രതികരണം തേടിയത്.

ഇന്ന് മാധ്യമങ്ങൾ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയ സമയവും സ്ഥലങ്ങളും:

രാവിലെ 7.20 - ആലുവ, മുഖ്യമന്ത്രിയുടെ വീട്

രാവിലെ 10.25 - പാണക്കാട് തറവാട്

രാവിലെ 11.40 - എം.കെ. മുനീറിൻ്റെ വീട്

ഉച്ചയ്ക്ക് 12.48 - കോഴിക്കോട് ഗസ്റ്റ് ഹൗസ്

ഉച്ചയ്ക്ക് 2.50 - പി.വി. ചന്ദ്രൻ്റെ വീട്

ഉച്ചയ്ക്ക് 3.50 - ജൂബിലി ഹാൾ, കോഴിക്കോട്

വൈകീട്ട് 6.41 - സമുദ്ര ഹാൾ, കോഴിക്കോട് ബീച്ച്

എന്നാൽ ഒരു തവണ പോലും വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇന്നലെ മൗനവും ചിരിയും ആയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

മുഖ്യമന്ത്രിയും കേന്ദ്രസർക്കാരും തമ്മിലുള്ള ഡീലിൻ്റെ ഭാഗമാണ് ഈ റെയ്ഡ് എന്ന പ്രതിപക്ഷ ആരോപണത്തിലോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എതിരെ ഉയരുന്ന വിമർശനങ്ങളിലോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT