KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റുകൾ വെച്ചുമാറാൻ സിഎംപി; തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകൾ വേണമെന്ന് ആവശ്യം

നെന്മാറ, കുന്നംകുളം സീറ്റുകൾ വച്ചുമാറണമെന്നാണ് സിഎംപിയുടെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ, നിർണായക നീക്കവുമായി സിഎംപി. നെന്മാറ, കുന്നംകുളം സീറ്റുകൾക്ക് പകരം തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകൾ വേണമെന്ന ആവശ്യം നേതാക്കൾ മുന്നണിയിൽ ഉന്നയിച്ചു. തിരുവനന്തപുരം കിട്ടിയാൽ സി.പി. ജോണും കുന്ദമംഗലം കിട്ടിയാൽ സി.എൻ. വിജയകൃഷ്ണനും സ്ഥാനാർഥികളാകും എന്നും സിഎംപിയിൽ ധാരണയായിട്ടുണ്ട്.

ആവശ്യം അറിയിച്ച് കൊണ്ട് കോൺഗ്രസുമായി നടത്തിയ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. രണ്ട് സീറ്റുകളിലാണ് സിഎംപി സാധാരണയായി മത്സരിക്കാറുള്ളത്. സി.പി. ജോണിൻ്റെ വിജയസാധ്യത മുൻനിർത്തിയാണ് നേതൃത്വം തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം.

SCROLL FOR NEXT