കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യൽ തുടങ്ങുന്നു. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
കേസിൽ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡി സർക്കാരിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം.
അന്വേഷണത്തിന് ശേഷം സർക്കാരുമായി ആലോചിച്ചാകും കേസെടുക്കുക. അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കുമെന്നാണ് വിവരം. ഹസൻ വാരിസ്, നിഖിൽ എന്നിവരെ ചോദ്യം ചെയ്ത ശേഷം പിണറായി വിജയനിലേക്ക് കടക്കുമെന്നാണ് വിവരം.