ആലുവയിൽ 30 കുപ്പി വെളിച്ചെണ്ണ കവർന്ന് കള്ളൻ.  Source: News Malayalam 24x7
KERALA

ആലുവയിൽ വെളിച്ചെണ്ണ കള്ളൻ! 30 കുപ്പി വെളിച്ചെണ്ണ കവർന്നു

സിസിടിവി ക്യാമറ ഉണ്ടെന്ന് കണ്ടതോടെ ക്യാമറയുടെ കേബിളും മുറിച്ചു മോഷ്ടാവ് കടന്നു കളയുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ആലുവയിൽ 30 കുപ്പി വെളിച്ചെണ്ണ കവർന്ന് കള്ളൻ. വെളിച്ചെണ്ണ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുത്തൻപുരയിൽ അയൂബിന്റെ ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് കടയിൽ ആണ് മോഷണം നടന്നത്.

സിസിടിവി ക്യാമറ ഉണ്ടെന്ന് കണ്ടതോടെ ക്യാമറയുടെ കേബിളും മുറിച്ചു മോഷ്ടാവ് കടന്നു കളയുകയായിരുന്നു. 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കടയിൽ നിന്ന് മോഷണം പോയത്.

SCROLL FOR NEXT