എറണാകുളത്തെ സിപിഐ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം. ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുടെ മകനുമായ ഡിവിൻ കെ ദിനകരനെതിരെ ബിനോയ് വിശ്വത്തിന് പരാതി നൽകി. കട്ടപ്പനയിലെ കർഷകരിൽ നിന്ന് പണം തട്ടിയെടുത്തു. വ്യാപകമായി ഭൂമി നികത്തി പണം തട്ടി എന്നും ആരോപണം.
പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ അനധികൃത ഭൂമി ഇപാടുകൾ എന്നും പരാതിയിൽ പറയുന്നു. എഐവൈഎഫ് മുൻ ജില്ലാ കമ്മിറ്റി അംഗവും, നിലവിൽ പാർട്ടി അംഗവുമായ ബിജോയ് ആണ് ഡിവിനെതിരെ പരാതി നൽകിയത്