മദ്രസ അധ്യാപകൻ അബൂബക്കർ 
KERALA

തൃശൂരിൽ 9 വയസുകാരിക്ക് മദ്രസ അധ്യാപകൻ്റെ ക്രൂര മർദനം; പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ഇടപെട്ടെന്നും ആരോപണം

ക്ലാസിൽ കുട്ടികൾ വഴക്ക് കൂടിയെന്ന് പറഞ്ഞാണ് സംഭവത്തിൽ ഉൾപ്പെടാത്ത കുട്ടിയെ മർദിച്ചതെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ചാവക്കാട് എടക്കഴിയൂരിൽ മദ്രസ അധ്യാപകൻ അബൂബക്കർ 9 വയസുകാരിയെ മർദിച്ചതായി പരാതി. എടക്കഴിയൂർ സ്വദേശി നൂർജഹാന്റെ മകൾക്കാണ് മർദനമേറ്റത്. ഈ മാസം 13നാണ് കുട്ടിക്ക് മർദനമേറ്റത്. ക്ലാസിൽ കുട്ടികൾ വഴക്ക് കൂടിയെന്ന് പറഞ്ഞാണ് സംഭവത്തിൽ ഉൾപ്പെടാത്ത കുട്ടിയെ മർദിച്ചതെന്നാണ് ആരോപണം.

പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ഭാരവാഹികൾ എത്തിയെന്നും കുട്ടിയുടെ പിതാവ് നൂർജഹാൻ പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ മഹല്ലിൽ ജീവിക്കാൻ ആവില്ലെന്നും ഭീഷണിപ്പെടുത്തിയതായി നൂർജഹാന്റെ പരാതി.

ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരാതി നൽകിയിട്ടും ചാവക്കാട് പൊലീസ് കേസെടുക്കുന്നില്ലെന്നും നൂർജഹാൻ ആരോപിച്ചു.

SCROLL FOR NEXT