KERALA

ലോൺ ആപ്പ് വഴി പണം എടുത്ത 21കാരൻ ജീവനൊടുക്കി; മാനസിക സമ്മർദത്തെ തുടർന്നെന്ന് കുടുംബം

പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചെന്നാണ് പരാതിയിൽ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലോൺ ആപ്പ് വഴി പണം എടുത്ത 21കാരൻ ജീവനൊടുക്കിയതായി പരാതി. ആര്യനാട് സ്വദേശി ആനന്ദ് ആണ് ജീവനൊടുക്കിയത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചെന്നാണ് പരാതിയിൽ പറയുന്നത്.

മാനസിക സമ്മർദത്തെ തുടർന്ന് ആസിഡ് കഴിച്ച് ജീവനെടുക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈമാസം ആറിനാണ് ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT