ഡോ. കെ.വി. വിശ്വനാഥൻ 
KERALA

നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശം അട്ടിമറിച്ചു; ഡോ. കെ.വി. വിശ്വനാഥനെ ഡിഎംഇയായി നിയമിച്ചത് ചട്ടം ലംഘിച്ചെന്ന് പരാതി

സീനിയോറിറ്റി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് നിയമന നീക്കമെന്ന് ചൂണ്ടിക്കാട്ടി ഒരു ഡോക്ടർ കോടതിയിൽ ഹർജി നൽകി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായി ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം നൽകാനുള്ള നീക്കം ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്ന് പരാതി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ സീനിയോറിറ്റി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് നിയമന നീക്കമെന്ന് ചൂണ്ടിക്കാട്ടി ഒരു ഡോക്ടർ കോടതിയിൽ ഹർജി നൽകി.

നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശവും അട്ടിമറിച്ചുവെന്നുമാണ് ആക്ഷേപം. നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ചാർജുള്ള, ഭരണപരമായ തസ്തികയിൽ അധികം ജോലി ചെയ്യാത്ത കെ.വി. വിശ്വനാഥനെ ഡിഎംഇ ആയി നിയമിക്കാനാണ് സർക്കാർ നീക്കം.

SCROLL FOR NEXT