എറണാകുളം: ആലുവ എടത്തലയിൽ 16 വയസുകാരനെ കൂട്ടം ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. തടയാൻ എത്തിയ പിതാവിനും മറ്റൊരു ആൾക്കും മർദനമേറ്റു. ക്രൂരമായ ആക്രമണത്തിന് ഇരയായിട്ടും പതിനാറുകാരൻ്റെ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം പത്താം തീയതിയാണ് വിദ്യാർഥിക്ക് മർദനമേറ്റത്. ആലുവയിലെ ബാറിൻ്റെ പാർക്കിങ് ഏരിയയിലായിരുന്നു മർദനം.