കോഴിക്കോട്: ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളേജിൽ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന് പരാതി. ഒന്നാം വർഷ വിദ്യാർഥിയായ ആയഞ്ചേരി സ്വദേശി മുഹമ്മദ് സിനാനെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്.
മൂന്നംഗസംഘമാണ് വിദ്യാർഥിയെ ആക്രമിച്ചത്. കുറ്റ്യാടി സ്വദേശി മുഹമ്മദ് അമീൻ, മയ്യന്നൂർ സ്വദേശി മുഹമ്മദ് ഷാഹിൽ, എടച്ചേരി വടക്കയിൽ മുഹമ്മദ് എന്നിവരാണ് ആക്രമിച്ചത്. ഇതിൽ മുഹമ്മദ് അമീനെ പൊലീസ് പിടികൂടി. മറ്റ് രണ്ടുപേർ ഒളിവിലാണ്.