കണ്ണൂർ: കോൺഗ്രസ് പ്രാദേശിക നേതാവ് വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന് പരാതി. കക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി. മുരളി അഞ്ച് പേരിൽ നിന്നായി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പി.എസ്. ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിലാണ് വ്യാജ സീലുകൾ നിർമിച്ചത്.