Source: News Malayalam 24x7
KERALA

രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

71 വയസ് പ്രായമുള്ള അബ്ദുറഹ്മാനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഒരു മാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നാണ് രോഗിക്ക് നൽകിയതെന്നാണ് പരാതി. 71 വയസ് പ്രായമുള്ള അബ്ദുറഹ്മാനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.

ഇന്ന് ഉച്ചയ്ക്ക് അബ്ദുറഹ്മാൻ ആശുപത്രിയിലെത്തിയപ്പോഴാണ് കാലാവധി നൽകിയ മരുന്ന് നൽകിയതെന്ന് കുടുംബം ആരോപിച്ചു. മരുന്ന് നൽകിയതിനെ തുടർന്ന് രോഗിയുടെ കുടുംബം ഫാർമസി അധികൃതരുമായി തർക്കത്തിൽ ഏർപ്പെട്ടു. കാലാവധി കഴിഞ്ഞ ബിപി നിയന്ത്രിക്കുന്നതിന് നൽകുന്ന മരുന്നാണ് രോഗിക്ക് നൽകിയതെന്ന് കുടുംബം ആരോപിച്ചു. സൂപ്രണ്ടിനോട് ഇതുസംബന്ധിച്ച് വിവരമറിയിച്ചപ്പോൾ അവർ ആദ്യം നിഷേധിച്ചു. എന്നാൽ, പിന്നീട് ആരോപണങ്ങൾ അംഗീകരിക്കേണ്ടി വന്നെന്നും കുടുംബം പറയുന്നു. മറ്റാർക്കെങ്കിലും ഇത്തരത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് അവർക്ക് അറിയിപ്പ് നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

SCROLL FOR NEXT