പന്തളം: വാവരെ മുസ്ലീം തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്. ശബരിമല സംരക്ഷണ സംഗമ വേദിയിൽ വച്ചാണ് ശാന്താനന്ദ മഹർഷി ഈ വിവാദ പ്രസംഗം നടത്തിയത്.
കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി.ആർ. ആണ് ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയത്. വിശ്വാസം വ്രണപ്പെടുത്തൽ മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്.