യസീൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Source: Facebook
KERALA

വിഎസിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകനെതിരെ പരാതി

ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി. രജീഷാണ് പൊലീസിൽ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റിട്ട യുവാവിനെതിരെ പരാതി. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസീൻ അഹമ്മദിനെതിരെയാണ് പരാതി. ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി. രജീഷാണ് പൊലീസിൽ പരാതി നൽകിയത്.

വിഎസിനെ വർഗീയവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചായിരുന്നു യാസീൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഎസ് മുസ്ലീം വിരുദ്ധനായിരുന്നെന്നും, അമിത് ഷാ ഉൾപ്പെടയുള്ള വർഗീയവാദികൾക്ക് റഫറൻസ് നൽകിയെന്നും യാസീൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടുൾപ്പെടെ പങ്കുവെച്ചാണ് ഡിവൈഎഫ്ഐ സെക്രട്ടറി വണ്ടൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിഎസിൻ്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിക്കാനും മതവിദ്വേഷം പടർത്താനും ഉദ്ദേശിച്ചുള്ളതാണ് യാസീൻ്റെ പോസ്റ്റെന്ന് പരാതിയിൽ പറയുന്നു.

അതേസമയം വി.എസ്. അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് .വി യെ ആണ് നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

SCROLL FOR NEXT