KERALA

ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി

വേമ്പനാട് കായലിലേയും കായംകുളം കായലിലേയും ഉപയോഗ ശൂന്യമായ ചെളി എടുക്കാനുള്ള അനുമതിയുടെ മറവിലാണ് തട്ടിപ്പെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി. വേമ്പനാട് കായലിലേയും കായംകുളം കായലിലേയും ഉപയോഗ ശൂന്യമായ ചെളി എടുക്കാനുള്ള അനുമതിയുടെ മറവിലാണ് തട്ടിപ്പ്. അഞ്ച് കോടിയിലധികം രൂപയുടെ സിലിക്ക മണൽ കടത്തിയെന്നാണ് വിജിലൻസിനും ചീഫ് സെക്രട്ടിക്കും ലഭിച്ച പരാതിയിൽ പറയുന്നത്.

ഇറിഗേഷൻ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണൽ കടത്തുന്നതെന്നും ഇങ്ങനെ എടക്കുന്ന സിലിക്ക മണൽ ചേർത്തലയിലെ ഡീലേഴ്‌സ് ലൈസൻസുള്ള കമ്പിനികളിലും കോയമ്പത്തൂരിലെ ഇടനിലക്കാർക്കും മറിച്ച് വിൽക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

SCROLL FOR NEXT