KERALA

ആറ്റുകാൽ പൊങ്കാല: കുത്തിയോട്ട വ്രതം എടുത്ത ബാലന്മാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി

12 വയസുള്ള ബാലന്മാരെ കാർപെറ്റ് വിരിച്ച് നിലത്ത് കിടത്തിയെന്നും വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി കുത്തിയോട്ട വ്രതം എടുത്ത ബാലന്മാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി. 12 വയസുള്ള ബാലന്മാരെ കാർപെറ്റ് വിരിച്ച് നിലത്ത് കിടത്തിയെന്നും വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോട് കൂടി കുട്ടികളെ യുപി ഫോർട്ട് സ്കൂളിൽ എത്തിച്ച കുട്ടികൾക്ക് മതിയായ സൗകര്യങ്ങളോ ഭക്ഷണമേ വെള്ളമോ ക്ഷേത്ര ഭാരവാഹികൾ എത്തിച്ച് നൽകിയില്ലെന്നാണ് ആരോപിക്കുന്നത്. സംഭവത്തിൽപ്രതിഷേധം ഉയരുന്നുണ്ട്.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് കുത്തിയോട്ടം. സാധാരണയായി 12 വയസിൽ താഴെയുള്ള ആൺകുട്ടികളാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. പൊങ്കാലയ്ക്ക് ഏഴ് ദിവസം മുൻപാണ് വ്രതം ആരംഭിക്കുക. വ്രതകാലമത്രയും കുട്ടികൾ ക്ഷേത്രത്തിലാണ് താമസിക്കുന്നത്.

പൊങ്കാല ദിവസം വൈകുന്നേരം ദേവിയുടെ പുറത്തെഴുന്നള്ളത്തിനൊപ്പം അകമ്പടി സേവിക്കുന്നതോടെ വഴിപാട് പൂർത്തിയാകുന്നു. ഏകദേശം 580ലധികം ബാലന്മാരാണ് ഇക്കുറി വ്രതമനുഷ്ഠിച്ചത്.

SCROLL FOR NEXT