നിപ ബാധിച്ചയാൾ സന്ദർശിച്ച പോസ്റ്റോഫീസ് തുറന്നതിൽ ആശങ്ക 
KERALA

നിപ ബാധിച്ചയാൾ സന്ദർശിച്ച പോസ്റ്റോഫീസ് തുറന്നതിൽ ആശങ്ക; ഓഫീസ് തുറന്നത് അണുവിമുക്തമാക്കിയ ശേഷമെന്ന് വിശദീകരണം

സാനിറ്റൈസേഷന് ശേഷമാണ് പോസ്റ്റ് ഓഫീസ് തുറന്നതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിപ ബാധിച്ച 46കാരൻ സന്ദർശിച്ച ഫറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് തുറന്നതിൽ ആശങ്ക. സന്ദർശന സയമത്ത് ജോലിയിലുണ്ടായിരുന്ന നാല് പേർ ഇപ്പോഴും ഡ്യൂട്ടിയിലാണ് ഉള്ളത്. ഓഫീസ് തുറന്നത് അണുവിമുക്തമാക്കിയ ശേഷമാണെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.

രോഗബാധിതൻ ഇപ്പോൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ് ഉള്ളത്. അടുത്ത സമ്പർക്കം പുലർത്തിയ 15 പേർ ഹോം ക്വോറൻ്റൈനിലും, രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട 4 പേർ ക്വോറൻ്റൈനിലുമാണ് ഉള്ളത്. മറ്റുള്ളവർക്ക് കോൺടാക്റ്റില്ല.

ഓഫീസ് തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സാനിറ്റൈസേഷന് ശേഷമാണ് ഓഫീസ് തുറന്നതെന്ന് രാമനാട്ടുകര നഗരസഭയും വ്യക്തമാക്കിയിട്ടുണ്ട്.

നിപക്കൊപ്പം ന്യുമോണിയയും ബാധിച്ചതാണ് 46കാരൻ്റെ ആരോഗ്യനില മോശമാകാൻ കാരണം. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 77 പേർ നിലവിൽ നിരീക്ഷണത്തിലാണ്.

SCROLL FOR NEXT