കോഴിക്കോട്: താമരശേരി ചലക്കര ഇരട്ടക്കുളങ്ങരയില്‍ ഉത്സവത്തിനിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കോമരത്തിന്റെ വാള്‍ ഉപയോഗിച്ചാണ് വെട്ടിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.