ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്; പിഎസ്‌സി അംഗങ്ങളും നിരീക്ഷണത്തിൽ 
KERALA

"മടിയില്‍ കനമില്ലാത്തതിനാല്‍ അന്വേഷണം ഭയക്കുന്നില്ല", അംഗങ്ങള്‍ കമ്മീഷന് മുന്നിലെത്തിയത് ചെയര്‍മാന്റെ നിര്‍ദേശം തള്ളി; പിഎസ്‌സിയില്‍ പൊട്ടിത്തെറി

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്നായിരുന്നു ചെയര്‍മാന്റെ നിര്‍ദ്ദേശം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പിരിച്ചുവിടല്‍ നീക്കത്തിനിടെ പിഎസ്‌സിയില്‍ വന്‍ പൊട്ടിത്തെറി. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഹാജരായത് ചെയര്‍മാന്റെ നിര്‍ദേശം തള്ളി. മടിയില്‍ കനം ഇല്ലാത്തതിനാല്‍ അന്വേഷണത്തെ ഭയക്കുന്നില്ല എന്നാണ് കമ്മീഷന്‍ അംഗങ്ങളുടെ നിലപാട്.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്നായിരുന്നു ചെയര്‍മാന്റെ നിര്‍ദ്ദേശം. എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്നും ഈ വിഷയത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും അതുകൊണ്ട് തന്നെ ഡിവിഷന്‍ ബെഞ്ചില്‍ പോയാല്‍ നീതി കിട്ടും എന്നായിരുന്നു ചെയര്‍മാന്റെ നിര്‍ദേശം.

എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കൊണ്ടായിരുന്നു ഇന്നലെ മൂന്ന് അംഗങ്ങളായ കെ. ശ്രീകുമാര്‍, എസ്.എ. സെയ്ഫ്, സ്റ്റാനി തോമസ് എന്നീ മൂന്ന് അംഗങ്ങളാണ് കഴിഞ്ഞ ദിവസം ഹാജരായത്. നിലവില്‍ അന്വേഷണത്തോട് സഹകരിക്കാതിരുന്നാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ചെയര്‍മാന്റെ താല്‍പ്പര്യം അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അംഗങ്ങള്‍.

അതിനിടെ തട്ടിപ്പ് കണ്ടെത്തിയ രണ്ട് പരീക്ഷകളില്‍ കൂടി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ എന്നീ പരീക്ഷകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

SCROLL FOR NEXT