Source: News Malayalam 24X7
KERALA

കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി; തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ കയ്യാങ്കളി

പോതി തെയ്യങ്ങൾ ഇറങ്ങിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നം ഉണ്ടായത്

Author : ശാലിനി രഘുനന്ദനൻ

കണ്ണൂർ: വള്ള്യായിൽ തെയ്യം കെട്ടിനിടെ കൂട്ടയടി. തെയ്യങ്ങൾ ക്ഷേത്രമുറ്റത്ത് ഇറങ്ങിയതിനിടെ ആളുകൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിനിടെ തെയ്യം കലാകാരനേയും പിടിച്ചു തള്ളി. പോതി തെയ്യങ്ങൾ ഇറങ്ങിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നം ഉണ്ടായത്.

പരിപാടിയുടെ വളണ്ടിയർമാരും തെയ്യം കാണാനെത്തിയ യുവാവും തമ്മിലുണ്ടായ കയ്യാങ്കളിയാണ് സംഘർഷത്തിലേക്ക് എത്തിയത്. സംഭവത്തിൽ പരാതികൾ ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പാനൂർ പൊലീസ് അറിയിച്ചു.

SCROLL FOR NEXT