KERALA

യൂ ടേൺ അടിക്കുമോ? മദ്യ നികുതി ഇളവിൽ കോൺഗ്രസിനുള്ളിലും അതൃപ്തി

വീര്യം കുറഞ്ഞ മദ്യം വിറ്റഴിക്കാനുള്ള തീരുമാനം എൽഡിഎഫ് നയമാണെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ തിരുത്തലിന് കോൺഗ്രസിനുള്ളിൽ സമ്മർദം. നയത്തിനകത്ത് നിന്ന് മാത്രമേ തീരുമാനം പാടുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്മർദം ഉയരുന്നത്. വീര്യം കുറഞ്ഞ മദ്യം വിറ്റഴിക്കാനുള്ള തീരുമാനം എൽഡിഎഫ് നയമാണ്. അതിൻ്റെ ചുവട് പിടിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് തിരുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലെ നികുതി ഇളവ് പ്രഖ്യാപനം വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പുതിയ നികുതിഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതിയെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 175 ശതമാനം വിൽപ്പന നികുതി നിരക്കും നിശ്ചയിക്കും. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT