കെ മുരളീധരൻ 
KERALA

അയ്യപ്പൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറോ? സ്വർണം മോഷ്ടിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുത്താൽ ശാപം കിട്ടും: കെ. മുരളീധരൻ

പിണറായി വേണ്ടിവന്നാൽ ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്തുമെന്നും മുരളീധരൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ദേവസ്വം ബോർഡിന്റെ പരിപാടി ആയാലും സർക്കാരിന്റെ പരിപാടി ആയാലും ആഗോള അയ്യപ്പ സംഗമം എന്തിനെന്ന് വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ. പരിപാടി ഇപ്പോൾ നടത്തുന്നതിന് പിന്നിൽ എന്താണ് എന്നാണ് പറയണം. ഒൻപത് വർഷം കൊണ്ട് തോന്നാത്തത് ആണ് ഇപ്പോൾ തോന്നിയതെന്നും കെ. മുരളീധരൻ്റെ വിമർശനം.

ഇപ്പോൾ നടത്തുന്ന അയ്യപ്പ സംഗമം ടൂറിസ്റ്റുകളെ ആകർഷിക്കണ്ട വേദി അല്ല. ശബരിമല അയ്യപ്പൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണോ? ഈ പരിപാടി സ്പോൺസർ ചെയ്യുന്ന വ്യക്തികൾ ആരാണ്? ദേവസ്വം ബോർഡിന്റെ കയ്യിൽ പണം ഇല്ല. സംഗമം നടത്താൻ ഉള്ള സാമ്പത്തിക ശേഷി എങ്ങനെ വന്നു? അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുത്താൽ ശാപം കിട്ടുമെന്നും കെ. മുരളീധരൻ.

അയ്യപ്പ സംഗമം സർക്കാർ പരിപാടി ആണെന്നും കെ. മുരളീധരൻ പറഞ്ഞു. പിണറായി വേണ്ടിവന്നാൽ ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്തും. അയ്യപ്പനെ ദ്രോഹിച്ചതിന്റെ പേരിൽ സർക്കാരിന് തിരിച്ചടി കിട്ടി. അത് മറികടക്കാൻ ആണ് കപട ഭക്തി. ഈ കപട ഭക്തി യുഡിഎഫ് തുറന്ന് കാട്ടും. അയ്യപ്പൻ ടൂറിസത്തിന്റെ അംബാസിഡർ അല്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT