KERALA

പ്രതിരോധിക്കാൻ കോൺഗ്രസ്, 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്'; ക്യാംപയിന് തുടക്കമിട്ട് ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി നേതാക്കൾ

രാഹുൽ വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലായതോടെയാണ് പുതിയ നീക്കം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ബലാത്സംഗ പരാതികൾ വന്നതോടെ ശബരിക്കൊള്ള ഉയർത്തി പ്രതിരോധിക്കാൻ കോൺഗ്രസ്. 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന പുതിയ ക്യാംപയിന് സോഷ്യൽ മീഡിയയിൽ തുടക്കമിട്ട് കോൺഗ്രസ് നേതാക്കൾ. രാഹുൽ വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലായതോടെ ആണ് പുതിയ നീക്കം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ യുഡിഎഫ് മാസ് ഓൺലൈൻ ക്യാംപയിന്റെ ഭാഗമായി. ഫേസ്ബുക്ക് പ്രൊഫൈലിൻ്റെ കവർ ഫോട്ടോ മാറ്റിയാണ് നേതാക്കൾ ക്യാംപയിന്റെ ഭാഗമായത്.

SCROLL FOR NEXT